മേൽ പറമ്പ്: (www.evisionnews.co)മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സ്ട്രൈവ് വാർഷിക കൗൺസിൽ മീറ്റ് നാളെ ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ. വൈകുന്നേരം 5 വരെ ചെമ്പരിക്ക കല്ലും വളപ്പ് നൂമ്പിൽ പുഴയോരത്ത് നടക്കും. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് എസ്പി കുഞ്ഞഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചേലാവൂർ എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.
റിപ്പോർട്ട് അവതരണം, സംഘടനാചർച്ച, പദ്ധതി രൂപികരണം എന്നിവ ക്യാമ്പിൽ ചർച്ച ചെയ്യും.പരിപാടിയിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് ദേശീയ ജില്ല മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകും.
Post a Comment
0 Comments