Type Here to Get Search Results !

Bottom Ad

ഇന്ധനവില വര്‍ധന: വാഹന പണിമുടക്ക് പൂര്‍ണം


കാസര്‍കോട് (www.evisionnews.ci): ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ടാക്‌സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും പണിമുടക്കിയതോടെ പൊതുഗതാഗതം സ്തംഭിച്ചു. 

കാസര്‍കോട് നഗരത്തില്‍ കടകമ്പോളങ്ങള്‍ പകുതിയിലധികം അടഞ്ഞുകിടക്കുന്നു. സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നും സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. കാസര്‍കോട് നഗരത്തില്‍ രാവിലെ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി അവസാനിച്ചു. 

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല.

സമരം ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അതേസമയം, നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിയെങ്കിലും പി.എസ്.സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad