Type Here to Get Search Results !

Bottom Ad

യുവാക്കള്‍ രാഷ്ട്രിയ രംഗത്ത് കൂടുതല്‍ സജീവമാകണം: പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍


ചെമ്പിരിക്ക : ആഗോള തലത്തില്‍ രാഷ്ട്ര തലവന്‍മാരായും ഭരണകര്‍ത്താക്കളായും കൂടുതല്‍ യൗവ്വന സാന്നിധ്യം കടന്ന് വന്ന സാഹചര്യത്തില്‍ കേരളത്തില്‍ രാഷ്ട്രിയ രംഗത്ത് സജീവമാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെമ്പിരിക്ക നൂമ്പില്‍ പുഴയോരത്ത് നടന്ന ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കൗണ്‍സിലേര്‍സ് ക്യാമ്പ് സ്‌ട്രൈവ് 2018 ' ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ കടന്ന് വന്ന രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അരാഷ്ട്രിയരായ യുവാക്കളാണ് വര്‍ഗ്ഗീയ- തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. അഭ്യസ്തവിദ്യരും പ്രൊഫഷണല്‍ രംഗത്തുള്ളവരുംകടന്ന് വരുന്നത് രാഷ്ടിയം  കൂടുതല്‍  ക്രിയാത്മമാകുമെന്ന് തങ്ങള്‍ പറഞ്ഞു.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ലാ കൊണ്‍ വി വെന്‍ സിയ എന്ന പ്രമേയം സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ,മുസ്ലിം ലീഗ് ചരിത്രവും വര്‍ത്തമാനവും   എസ് പി കുഞ്ഞഹമ്മദും അവതരിപിച്ചു.മുസ്ലിം ലീഗ് യൂത്ത് ലീഗ് ദേശീയ ജില്ല മണ്ഡലം ഭാരവാഹികള്‍ക്കുള്ള ഉപഹാരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കി.സ്‌ട്രൈവ് 2018 പ്രവര്‍ത്തനരേഖ മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം സി ഖമറുദ്ധീന്‍ മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കറിന് നല്‍കി പ്രകാശനം ചെയ്തു.കൗണ്‍സില്‍ മീറ്റില്‍ യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം എ നജീബ് കര്‍മ്മ പദ്ധതി അവതരിപിച്ചു.എം എസ് മുഹമ്മദ് കുഞ്ഞി, ഹാജി അബ്ദുല്ല ഹുസൈന്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍ ,അഷ്‌റഫ് ഇട നീര്‍, ടി ഡി കബീര്‍ തെക്കില്‍, സി എല്‍ റഷീദ് ഹാജി, കെ ബി എം ഷരീഫ് കാപ്പില്‍, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, ഹംസ തൊട്ടി, അഷ്‌റഫ് മൗവ്വല്‍, സാദിഖ് പാക്യ ര ,ഹനീഫ മാങ്ങാട്, ഷറഫുദ്ധീന്‍ ചളിയങ്കോട്, അഷ്‌റഫ് മാങ്ങാട്, സി എച്ച് മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്, സിദ്ധീഖ് ബോവിക്കാനം, നിസാര്‍ തങ്ങള്‍, അസ്ലം കീഴൂര്‍, താജുദ്ധീന്‍ ചെമ്പരിക്ക, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ,എം ബി ഷാ നവാസ്, ആഷിഫ് മാളി കെ, നിസാര്‍ ഫാത്തിമ, ടി കെ ഹസീബ്, ഉസാം പളളങ്കോട്, ഷഫീഖ് മയിക്കുഴി,അബ്ദുല്ല ഒരവങ്കര, ഖാദര്‍ ആലൂര്‍, ആബിദ് മാങ്ങാട്, സിദ്ധീഖ് ദേ ലംപാടി, സക്കരിയ, ജംഷി ചെമ്പരിക്ക, നവാസ് ചെമ്പരിക്ക, ആഷിഖ് കുവ്വത്തൊട്ടി എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad