കൊച്ചി: (www.evisionnews.co)ഗായകന്‍ എംജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് നടപടി. രണ്ട് മണിക്കൂര്‍ നേരത്തോളമാണ് ചോദ്യം ചെയ്യല്‍ നടന്നത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംജി ശ്രീകുമാറിനെ ചോദ്യം ചെയ്തത്. തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയതിന് നേരത്തെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിന് എതിരെ പരാതി നല്‍കിയത്. എറണാകുളം വിജിലന്‍സ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. 2010ലാണ് മുളവുകാട് വില്ലേജില്‍ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം കൂടാതെ കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടവും എംജി ശ്രീകുമാര്‍ ലംഘിച്ചുവെന്നാണ് ആരോപണം. മുളവുകാട് പഞ്ചായത്ത് അധികൃതരേയും വിജിലന്‍സ് സംഘം ചോദ്യം ചെയ്യും.
Post a Comment
0 Comments