Type Here to Get Search Results !

Bottom Ad

ശ്രീജിവിന്റെ മരണം: സിബിഐ ബുധനാഴ്ച കേസ് റജിസ്റ്റര്‍ ചെയ്യും


തിരുവനന്തപുരം : (www.evisionnews.co)  ശ്രീജിവിന്റെ മരണത്തില്‍ സിബിഐ ബുധനാഴ്ച കേസ് റജിസ്റ്റര്‍ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം, അന്വേഷണത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നു ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഉത്തരവു വന്നിരിക്കുന്നത്.

കുറ്റാരോപിതരായ പൊലീസുകാര്‍ തങ്ങള്‍ക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവു ഹൈക്കോടതിയില്‍നിന്നു സമ്പാദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിനായി ഉത്തരവു നല്‍കണമെന്നും ആവശ്യപ്പെട്ടാണു ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റാരോപിതരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ ശ്രീജിത്തിന്റെ സമരം 774-ാം ദിനത്തിലേക്കു കടന്നു. പിന്തുണയറിച്ച് ഇപ്പോഴും ഒട്ടേറെപ്പേരാണു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് എത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad