തിരുവനന്തപുരം:(www.evisionnews.co) ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് സന്ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ശ്രീജിത്തിനൊപ്പം അമ്മയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. 2014 മെയ് 19നാണ് ശ്രീജീവ് പാറശാല പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. ആത്മഹത്യയാണെന്ന പൊലീസ് വാദത്തെ തള്ളി കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ്റ് അതോറിറ്റി കണ്ടെത്തുകയായിരുന്നു.
Post a Comment
0 Comments