ന്യൂഡല്‍ഹി (www.evisionnews.co): സോളാര്‍ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി ഏഴിലേക്ക് മാറ്റി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്.
എന്നാല്‍ സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നുമാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഒന്നുമാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
Post a Comment
0 Comments