ഭോപ്പാല്‍: ഒന്ന്, രണ്ട് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം സ്‌മൈലി. മധ്യപ്രദേശിലാണ് ഈ പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്. പ്രൈമറി സ്‌കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം.
പ്രവൃത്തി പരിചയ പുസ്തകത്തിന്റെയും വാചാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ കഴിവ് വിലയിരുത്തുക. പക്ഷെ മാര്‍ക്കിന് പകരം സ്‌മൈലി നല്‍കും. ചെറിയ ക്ലാസ്സു മുതലേ കുട്ടികളില്‍ മത്സര ബുദ്ധി കുത്തി നിറക്കാനും നിര്‍ബന്ധമായി പഠിപ്പിച്ച് മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ ശ്രമിക്കുന്നു.
ഇത് വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലാണ് സ്‌മൈലി നല്‍കാന്‍ തീരുമാനിച്ചതെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് പറയുന്നു. പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് രണ്ട് സ്‌മൈലികള്‍. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ മുന്നേറേണ്ടതുണ്ടെങ്കില്‍ ഒരു സ്‌മൈലി നല്‍കും.
അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇതു നടപ്പിലാക്കി തുടങ്ങും. പ്രൈമറി സ്‌കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയുടേതാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് അറിയിച്ചു
Post a Comment
0 Comments