പള്ളിക്കര (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയത്തിന് പള്ളിക്കര തൊട്ടിയില്‍ പ്രൗഡോജ്വല തുടക്കം. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് തൊട്ടി വാദിതൈ്വബയില്‍ ചെയര്‍മാന്‍ എം.ടി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവെളിഗെ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കെ.ഇ.എ ബക്കര്‍, ഹക്കീം കുന്നില്‍, തൊട്ടി സാലിഹ് ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മുഹമ്മദ് ഫൈസി കജ, ഹംസ മുസ്ലിയാര്‍ കരുളായി, ഇസ്മായില്‍ അസ്ഹരി, ഇസ്മായില്‍ കക്കൂന്ന്, ഹാരിസ് റഹ്മാനി പള്ളിക്കര, തൊട്ടി കുഞ്ഞബ്ദുല്ല ഹാജി, കമാല്‍ മുക്കൂട്, കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, സിദ്ദീഖ് പള്ളിപ്പുഴ, അബ്ദുല്‍ ഹമീദ് തൊട്ടി, ഹംസ ബേങ്ക്, ഹംസ പള്ളിപ്പുഴ, ജൗഹര്‍ ഉദുമ, റഊഫ് ഹുദവി ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.കെ പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഓവറോള്‍ ട്രോഫി മെട്രോ മുഹമ്മദ് ഹാജി വിതരണം ചെയ്യും. എ.കെ മുഹമ്മദ് കുഞ്ഞി ഹാജി കല്ലിങ്കാല്‍, അബൂബക്കര്‍ സലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
Post a Comment
0 Comments