കാസര്‍കോട് (www.evisionnews.co): രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി റിബ്ബബ്ലിക്ക് ദിനത്തില്‍ നീലേശത്ത് സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി ജില്ലായിലെ അറബി കോളജ് മനേജ്‌മെന്റ്, അധ്യാപകര്‍, വിദ്യര്‍ത്ഥികളെ നേരിട്ടു ക്ഷണിക്കുന്നതിന് വേണ്ടിയുള്ള 'ചലോ ജാലിക' പ്രയാണം തുടങ്ങി. കോട്ടപ്പള്ളി മഖാം സിയാറത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ.കെ മാണിയൂര്‍ ട്രഷറര്‍ ഇ.എം കുട്ടി സാഹിബിന് പതാക കൈമാറിയാണ് പ്രയാണം ആരംഭിച്ചത്. താജുദ്ധീന്‍ ദാരിമി പടന്ന, സുബൈര്‍ ദാരിമി പടന്ന അഷ്‌റഫ് ഫൈസി, കെ.പി മഹ്മൂദ് ഹാജി, മുഹമ്മദലി മൗലവി കോട്ടപ്പുറം, ഹബീബുള്ള ദാരിമി സംബന്ധിച്ചു.
Post a Comment
0 Comments