Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക നാളെ നീലേശ്വരത്ത്


കാസര്‍കോട്: (www.evisionnews.co)രാജ്യം 69ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന നാളെ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി നീലേശ്വരത്ത് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്വേഷ രാഷ്ട്രീയത്തിലൂടെ സര്‍വ തലങ്ങളിലും സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുവാനുള്ള സന്ദേശമാണ് ജാലികയിലൂടെ സംഘടന കൈമാറുന്നത്. ഇതിന്റെ ഭാഗമായി ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ തലങ്ങളില്‍ വിവിധ പ്രചരണങ്ങള്‍ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. ഖാസി സി.എം ഉസ്താദിന്റെ കേസുമായി  ബന്ധപ്പെട്ട് നീലേശ്വരത്തെ ഒരു കേന്ദ്രത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രസ്തുത പ്രദേശത്തെ ചിലര്‍ക്ക് അതില്‍ പങ്കുണ്ടെന്ന പുതിയ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നീതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഡ്ജ് ധരിച്ചാണ് പ്രവര്‍ത്തകര്‍ജാലികയില്‍ അണിനിരക്കുക.
രാവിലെ ഒന്‍പതിന് സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ .കെ മാണിയൂര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ മനുഷ്യജാലികക്ക് തുടക്കമാവും. വൈകുന്നേരം നാലിന് ചെറുവത്തൂര്‍ ഹൈവേ റോഡ്  കരുവാച്ചേരി ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന ജാലിക റാലിയും നടക്കും. സംസ്ഥാന, ജില്ലാ, സ്വാഗത സംഘം ഭാരവാഹികള്‍ നേതൃത്വം നല്‍കും. ശാഖാ, കാംപസ്, ദര്‍സ് അറബിക് കോളജുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട  പരിശീലനം ലഭിച്ച വിഖായ, കാംപസ് ത്വലബ വിദ്യാര്‍ഥികള്‍ ദേശീയ പതാകയെ അലേഖനം ചെയ്യുന്ന ഡ്രസ്സ് കോഡ് ധരിച്ചു കൊണ്ടും റാലിയില്‍ അണിനിരക്കും. 11 മേഖലകളിലെ പ്രവര്‍ത്തകര്‍ ഓരോ മേഖല ബാനറുകള്‍ക്ക് പിന്നിലും അച്ചടക്കവും ആകര്‍ഷണീയവും സംഘടനയുടെ പ്രൗഢി നിലനിറുത്തിയുമാണ് റാലിയില്‍  അണിനിരക്കുക. നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അഞ്ചിന് വിവിധ മത രാഷ്ട്രീയ സാമൂഹിയ സാംസ്‌കാരിക നേതാക്കളടക്കം ആയിരങ്ങള്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയും പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ക്കും. ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറയും. നീലേശ്വരം മര്‍ക്കസ് വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രന്ഥന ഗാനവും മമ്മുട്ടി നിസാമി വയനാട് പ്രമേയ പ്രഭാഷണവും നടത്തും.
സമസ്തയുടെയും വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക  നേതാക്കളായ  ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, എം.സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, സയ്യിദ് പൂക്കോയ തങ്ങള്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പ്രൊഫസര്‍.പി ജയരാജന്‍, പി.ബി അബ്ദുറസ്സാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സതീഷ് ചന്ദ്രന്‍, ടി.പി അലി ഫൈസി സംബന്ധിക്കും. സ്വാഗത സംഘം ജനറല്‍ കണ്‍വിനര്‍ സുബൈര്‍ ദാരിമി അല്‍ ഖാസിമി നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ല പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സ്വാഗത സംഘം ട്രഷറര്‍ ഇ.എം കുട്ടി ഹാജി പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad