കാസര്‍കോട് (www.evisionnews.co): അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം. കൊലക്കേസ് പ്രതിയെ നാട്ടുകാര്‍ പിടിച്ച് പൊലീസിലിലേല്‍പ്പിച്ചു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തിയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലങ്കൈയിലെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന കണ്‍വെന്‍ഷന്‍ ഹാളിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ 14 തൊഴിലാളികള്‍ ഇവിടെയാണ് താമസിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ബംഗാള്‍ സ്വദേശികളില്‍ നിന്നും പണം കവരാന്‍ ശ്രമിക്കുകയായിരുന്നു. കുമ്പള പേരാലിലെ അഫ്‌സല്‍ (22) ആണ് പിടിയിലായത്. ഇയാള്‍ നേരത്തെ കൊലക്കേസ് അടക്കം നിരവധി കേസുകല്‍ പ്രതിയാണ്.
Post a Comment
0 Comments