Type Here to Get Search Results !

Bottom Ad

ശബരിമല ക്ഷേത്രത്തിന് ഇനി മുതല്‍ പഴയ പേര്


പത്തനംതിട്ട (www.evisionnews.co): ശബരിമല ക്ഷേത്രത്തിന്റെ പേര് 'ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രം' എന്നാക്കി. ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ മണ്ഡലകാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ പേര് 'ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി മാറ്റിയത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്നതിന് വേണ്ടിയായിരുന്നു പേരുമാറ്റം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad