Type Here to Get Search Results !

Bottom Ad

ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കണം: എസ്.ഇ.യു


കാസര്‍കോട് (www.evisionnews.co): കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ സാമ്പത്തിക നയംമൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ജൂലൈ മുതല്‍ കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്നും എസ്.ഇ.യു കാസര്‍കോട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും അശാസ്ത്രീയമായ വില സൂചിക റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ജീവനക്കാരുടെ ക്ഷാമബത്ത നിര്‍ണയിക്കുന്നത് മൂലം മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്ഷാമബത്തയില്‍ വന്‍ കുറവാണ് വന്നിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്തയെ അട്ടിമറിക്കുന്നതാണ്.സംസ്ഥാന സര്‍ക്കാരാകട്ടെ മുന്‍ സര്‍ക്കാറുകള്‍ കൃത്യമായി അനുവദിച്ചിരുന്ന ക്ഷാമബത്ത അനിശ്ചിതമായി നീട്ടികൊണ്ടു പോവുകയും,അന്യായമായ ട്രഷറി നിയന്ത്രണങ്ങളിലൂടെ ജീവനക്കാരുടെ പി.എഫ്.ആനുകൂല്ല്യം പോലും വൈകിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എസ്.ഇ.യു സമ്മേളനം ആവശ്യപ്പെട്ടു.

എസ്.ഇ.യു സംസ്ഥാന സെക്രട്ടറി നാസര്‍ നങ്ങാരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം. സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ജനറല്‍ സെക്രട്ടറി അഷ്‌റഫ് അത്തൂട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ അന്‍വര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നൗഫല്‍ നെക്രാജെ, അബ്ദുറഹിമാന്‍ നെല്ലിക്കട്ട, മുസ്തഫ ഒടയംചാല്‍, അഷറഫലി ചേരങ്കൈ, ഇബ്രാഹിം പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ പെര്‍ള സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: മുഹമ്മദ് കെ. (പ്രസി), മുഹമ്മദ് കുഞ്ഞി പൈക്ക, ബി.എ ഷരീഫ്, (വൈസ് പ്രസി), അഷ്‌റഫ് അത്തൂട്ടി (ജന. സെക്ര), അഷ്‌റഫ് ചെര്‍ക്കള, വാജിദ് ചെമ്പരിക്ക (ജോ. സെക്ര), അബ്ദുല്‍ ജലീല്‍ പെര്‍ള (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad