Type Here to Get Search Results !

Bottom Ad

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്;സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി


തിരുവനന്തപുരം:വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കൂടാതെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സി പി എം നേതാവിന് 25000 രൂപ പിഴയും കോടതി വിധിച്ചു. സി പി എം നേതാവായ എ ജെ സുകോര്‍ണയ്ക്കാണ് പിഴ ലഭിച്ചിരിക്കുന്നത്.

പൊതുതാത്പര്യമെന്ന വ്യാജേന എത്തുന്ന ഇത്തരം ഹര്‍ജികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ക്ക് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് സുകോര്‍ണയ്ക്ക് പിഴ വിധിച്ചത്.

രണ്ട് പരാതികളാണ് സെന്‍കുമാറിനെതിരെ സുകാര്‍ണോ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നത്. കെ എസ് എഫ് സി ചെയര്‍മാന്‍ ആയിരിക്കെ അനധികൃതമായി അമ്ബത് കോടി രൂപയുടെലോണ്‍ അനുവദിച്ചു എന്നതായിരുന്നു ആദ്യപരാതി.

2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്ബളം ലഭിക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ പരാതി. ഈ രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുകാര്‍ണോ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad