Type Here to Get Search Results !

Bottom Ad

സമുദ്രത്തില്‍ വന്‍ ഭൂചലനം; സൂനാമി മുന്നറിയിപ്പ്


വാഷിങ്ടന്‍ അലാസ്‌ക തീരത്ത് സമുദ്രത്തില്‍ 8.2 തീവ്രതയില്‍ ഭൂചലനം. പ്രാദേശിക സമയം ഒന്നരയോടെയാണു വന്‍ ഭൂചലനമുണ്ടായത്. യുഎസിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലാകെയും കാനഡയിലും സൂനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നു യുഎസ് സൂനാമി വാണിങ് സിസ്റ്റം അറിയിച്ചു.

അലാസ്‌കയിലെ കോഡിയാക്കില്‍നിന്നു 175 മൈല്‍ അകലെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെത്തുടര്‍ന്നു സമുദ്രത്തില്‍ 32 അടി ഉയരത്തില്‍ തിരമാലകളുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ എത്രയും പെട്ടെന്നു ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. കനത്ത വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തീരത്തുനിന്നു ആളുകള്‍ വീടുപേക്ഷിച്ചു കാറുകളില്‍ പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അലാസ്‌ക, ബ്രിട്ടിഷ് കൊളമ്പിയ എന്നിവിടങ്ങളിലുള്ളവരാണു നാടുവിട്ടു പോകുന്നവരില്‍ കൂടുതല്‍. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തെ വാന്‍കൂവര്‍ ദ്വീപിലെ ടൊഫിനോയില്‍ നാട്ടുകാര്‍ രക്ഷാകേന്ദ്രങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിലൂടെ പലരും അവകാശപ്പെടുന്നു. സെക്കന്‍ഡുകളോളം പ്രകമ്പനം തുടര്‍ന്നതായാണു ഇവര്‍ പറയുന്നത്

Post a Comment

0 Comments

Top Post Ad

Below Post Ad