നായന്മാര്‍മൂല (www.evisionnews.co): സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറബി സാഹിത്യ ക്ലബ് അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ജി. ലത അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് ഉപഹാര സമര്‍പ്പണം നടത്തി.
ക്ലബ്ബിന്റെ പുതിയ ബ്ലോഗ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എസ്. അബ്ദുല്‍ റഫീഖ് നിര്‍വഹിച്ചു. ജമാഅത്ത് സെക്രട്ടറി എ. മുഹമ്മദ് ബഷീര്‍ ഹാജി മുഖ്യാതിഥിയായിരുന്നു. എം.പി.ടി.എ പ്രസിഡന്റ് അസ്മാബി, പ്രിന്‍സിപ്പല്‍ ടി.പി മുഹമ്മദലി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. മൂസക്കുട്ടി, കുസുമം ജോണ്‍, ടി. ദിനേശന്‍, കെ. നിര്‍മല, കെ.എം ശ്രീകുമാര്‍, പി.ഐ.എ ലത്തീഫ്, സി.എം ഇബ്രാഹിം ഖലീല്‍, ടി. അഷ്റഫ്, ഖദീജത്ത് സുബൈദ, ബി.എം.എ സലാം, സി.എ.സുലൈമാന്‍, ഉമ്മുകുല്‍സു, അസ്മാബി, കമറുന്നിസ, ഖൈറുന്നിസ, റൈഹാന, ആയിഷ മര്‍സുവ പ്രസംഗിച്ചു.
Post a Comment
0 Comments