തിരുവനന്തപുരം:(www.evisionnews.co) എ.കെ ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക . തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ള. ഫോണില്‍ അശ്ളീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ള എന്നും യുവതി പറഞ്ഞു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസില്‍ ശനിയാഴ്ച വിധി പറയും.
തനിക്ക് പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങള്‍ ഒത്തുതീര്‍പ്പായെന്നും മുമ്പും പരാതിക്കാരി പറഞ്ഞിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവര്‍ ആവശ്യപ്പെട്ടു. കേസ് തീരുന്ന മുറയ്ക്ക് ശശിന്ദ്രനെ മന്ത്രി ആക്കാനാണ് പാര്‍ട്ടി തീരുമാനം. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശ്ളീല സംഭാഷണം നടത്തിയെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.
Post a Comment
0 Comments