കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് പള്ളിക്കര തൊട്ടി വാദി തൈ്വബയില്‍ നാളെ വൈകിട്ട് നാലുമണിക്ക് പതാക ഉയരും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നജ്മുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി സ്വാഗതം പറയും.
ഏഴുമണിക്ക് ഹിദായ (ദര്‍സ്), കുല്ലിയ്യ (ശരീഅത്ത് കോളജ്) വിഭാഗങ്ങളുടെ ബുര്‍ദാ മത്സരങ്ങള്‍ നടക്കും. ഞായര്‍ രാവിലെ എട്ടുമണി മുതല്‍ ഒമ്പത് വേദികളിലായി വിഖായ, ഹിദായ, സലാമ,കുല്ലിയ്യ വിഭാഗങ്ങളിലായി 104ഇനങ്ങളില്‍ 1200ളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ഖാസി താഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ഹക്കീം കുന്നില്‍, ഇ.പി അലി ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, എ. ബക്കര്‍, ഹംസ പള്ളിപ്പുഴ, എം.എ ലത്തീഫ്, തൊട്ടി സാലിഹ് ഹാജി, ഹംസ ബേങ്ക്, ഹംസ തൊട്ടി, അബ്ദുല്‍ ഹമീദ് തൊട്ടി സംബന്ധിക്കും.
Post a Comment
0 Comments