പള്ളിക്കര (www.evisionnews.co): ജനുവരി 27, 28 തിയതികളില്‍ പള്ളിക്കര തൊട്ടിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സര്‍ഗലയത്തിന്റെ വിജയത്തിനായി313 അംഗ സ്വാഗതസംഘം നിലവില്‍ വന്നു തൊട്ടിയില്‍ നടന്ന സ്വാഗതസംഘ രൂപികരണ യോഗത്തില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം
എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (മുഖ്യരക്ഷാധികാരി). ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി, യുഎം. അബ്ദുറഹിമാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ചന്തേര ടി.കെ. പൂക്കോയ തങ്ങള്‍, കെ.ഇ.എ ബക്കര്‍, സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, അബ്ദുല്ല ഹാജി കെ.എ ഖിള്‌രിയ്യ നഗര്‍, ബഷീര്‍ എഞ്ചിനീയര്‍ (രക്ഷാധികാരികള്‍), ടി.പി അലി ഫൈസി (ചെയര്‍), എം.ടി മുഹമ്മദ് ഹാജി തൊട്ടി (ജന. കണ്‍), സുഹൈര്‍ അസ്ഹരി പള്ളങ്കോട് (ട്രഷ), കുണിയ ഇബ്‌റാഹിം ഹാജി (വര്‍ക്കിംഗ് ചെയര്‍), തൊട്ടി സാലിഹ് ഹാജി (വര്‍ക്കിംഗ് കണ്‍).
Post a Comment
0 Comments