മൊഗ്രാല്‍ (www.evisionnews.co): മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 2002- 2003 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളും ജനുവരി 20ന് അക്ഷരമുറ്റത്ത് വീണ്ടും ഒന്നിക്കുന്നു. 'ബയ്യോട്ടൊരിക്കോ മേരാ സ്‌കൂളിലേക്ക്' എന്ന പേര് നല്‍കി നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലേക്ക് അക്കാലയളവില്‍ വിദ്യപകര്‍ന്ന് നല്‍കിയ ഗുരുനാഥന്മാരെത്തും. അറിവിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ വിദ്യാലയത്തിലെ അനുഭവങ്ങള്‍ അയവിറക്കാനും ചടങ്ങിന് സാക്ഷിയാവാനുമായി ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നവരടക്കമുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു.
നീണ്ട 15വര്‍ഷത്തിന് ശേഷമുള്ള ഒത്തുചേരല്‍ പഠനകാല ഓര്‍മകള്‍ പുതുക്കാനുള്ള അവസരം കൂടിയാണ്. സംഗമം എഴുത്തുകാരന്‍ എബി കുട്ടിയാനം ഉദ്ഘാടനം ചെയ്യും. രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന പരിപാടി വൈകിട്ട് നാലുമണി വരെ നീണ്ടുനില്‍ക്കും. അധ്യാപകരെ ആദരിക്കല്‍, കലാ- കായിക പരിപാടികള്‍, ഫോട്ടോ സെഷന്‍, ഫിംഗര്‍ പ്രിന്റ്, അനുഭവങ്ങള്‍ പങ്കുവെക്കല്‍ തുടങ്ങിയവ സംഗമത്തിന് കൊഴുപ്പേകും. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഭാര്‍ഗവന്‍, എം. മാഹിന്‍, കെ.ആര്‍ ശിവാനന്ദന്‍, പി.ടി.എ പ്രസിഡണ്ട് സിദ്ദീഖ് റഹിമാന്‍, ഒ.എസ്.എ പ്രസിഡണ്ട് ടി.കെ അന്‍വര്‍ സംബന്ധിക്കും.
Post a Comment
0 Comments