തിരുവനന്തപുരം (www.evisionnews.co): ബജറ്റിന് രണ്ടുദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ ച്ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ വാഗ്വാദം. ധനപ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കി. ഇതിനു മറുപടി പറഞ്ഞ ധനമന്ത്രി കേരളത്തില്‍ വികസന സ്തംഭനമില്ലെന്നു വാദിച്ചു.
വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചപ്പോള്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ മാത്രമാണു നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തു മൂന്നുമാസമായി തുടരുന്ന ട്രഷറി സ്തംഭനം കാരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറായെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പത്തുമാസമായി ക്ഷേമപെന്‍ഷനും നല്‍കിയിട്ടില്ല. ഇന്ധനവില വര്‍ധിച്ചിട്ടും സര്‍ക്കാരിനു വരുമാനം കിട്ടാത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.
Post a Comment
0 Comments