ന്യൂഡല്‍ഹി (www.evisionnews.co): വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കു പിന്നാലെ ആര്‍.എസ്.എസില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണവുമായി ശ്രീരാമ സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കും രംഗത്ത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ശത്രുക്കള്‍ ആരൊക്കെയെന്ന് നന്നായി അറിയാം.
കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവികളുമൊക്കെ ശത്രുക്കളാണ്. തനിക്കെതിരേ ശബ്ദിച്ചുകൊണ്ടിരിക്കുന്ന അവര്‍ തിരിച്ചറിയാവുന്ന ശത്രുക്കളാണ്. എന്നാല്‍, തന്റെ ഭയം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സ്വന്തം ആളുകളെ കുറിച്ചോര്‍ത്താണ്. പിന്നില്‍നിന്ന് കുത്താന്‍ വളരെ മിടുക്കരാണ് അവര്‍. തൊഗാഡിയ നേരിട്ടത് താനും നേരിട്ടേക്കാം. അഭിമുഖത്തില്‍ തനിക്കെതിരേ കരുനീക്കം നടത്തുന്ന ആര്‍.എസ്.എസ് നേതാക്കളുടെ പേരുകളും അദ്ദേഹം പരാമര്‍ശിച്ചു.
ആര്‍.എസ്.എസ് നേതാവ് മഗ്നേഷ് ഭണ്ഡേ, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, പ്രഹ്ലാദ് ജോഷി എം.പി എന്നിവര്‍ തന്നെ ഒഴിവാക്കണമെന്ന് ആഗ്രഹമുള്ളവരാണ്. 40 വര്‍ഷം ആര്‍.എസ്.എസിനുവേണ്ടി പ്രവര്‍ത്തിച്ച് തന്റെ ജീവിതം പാഴായി. ആര്‍.എസ്.എസ് നേതാക്കള്‍ ഹിന്ദു ഐക്യത്തെക്കുറിച്ച് സംസാരിക്കും. സ്വന്തം ആളുകളെ ഇഷ്ടപ്പെടാതെ എങ്ങനെ ഐക്യം സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു.
Post a Comment
0 Comments