കാസര്‍കോട് (www.evisionnews.co): എസ്റ്റിമേറ്റിലുണ്ടായ തകരാറു മൂലം പാതിവഴിയിലായ ബെണ്ടിച്ചാല്‍- കനിയംകുണ്ട് റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് തീരുമാനമായി. ഇതോടെ ഒരുനല്ല റോഡിനുള്ള പ്രദേശത്തുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അറുതിയാവുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പെടുത്തി ഇക്കഴിഞ്ഞ 22ന് ചേര്‍ന്ന സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ അവശേഷിച്ച 600മീറ്റര്‍ റോഡ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ഇടപെടലിലാണ് മോഡല്‍ റോഡ് പ്ലാനില്‍ ഉള്‍പ്പെടുത്തി ബെണ്ടിച്ചാല്‍- കനിയംകുണ്ട് റോഡിന് ഒന്നരകോടി രൂപ അനുവദിച്ചത്. 2.2 കിമീ റോഡ് പ്രവൃത്തിക്കാണ് അന്ന് ഭരണാനുമതിയായത്. തുടര്‍ന്ന് പകുതി മുക്കാല്‍ ഭാഗം പ്രവൃത്തി പൂര്‍ത്തിയാവുകയും എസ്റ്റിമേറ്റില്‍ വന്ന തകരാറുമൂലം കാരണം 600മീറ്റര്‍ പ്രവൃത്തി ബാക്കിയാവുകയും ചെയ്തു. പിന്നീട് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ശ്രമം ഊര്‍ജിതമാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബാക്കിയായ 600 മീറ്റര്‍ റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ഏകദേശം നാല്‍പത് ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രവരൃത്തിയുടെ ടിഎസ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയായാലെ ചെലവ് സംബന്ധിച്ച് വ്യക്തയുണ്ടാവുകയുള്ളൂ. തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പണി ഉടന്‍ ആരംഭിക്കാനാകുമെന്നും ഫരീദ സക്കീര്‍ പറഞ്ഞു.
Post a Comment
0 Comments