കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാകയുയര്‍ത്തി. വിവിധ വിഭാഗങ്ങളുടെ പരേഡിന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു.
പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെയും നൃത്തം, ദേശഭക്തിഗാനം, മംഗലംകളി, തിരുവാതിരകളി, അലാമിക്കളി തുടങ്ങിയവ വര്‍ണ്ണാഭമായ പരേഡിനു ശേഷം അരങ്ങേറി.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം: അഡ്വ. വി.എം മുനീര്‍
തളങ്കര: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് കാസര്‍കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഗ്രീന്‍ സ്റ്റാര്‍ തളങ്കരയുടെ റിപ്പബ്ലിക് ദിന പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് സംസാരിച്ചു. ആശങ്കാജനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്ന് പോകുന്നത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇന്ത്യ ഒറ്റരാജ്യമാണെന്ന പ്രതീതി ഉണ്ടായത് ഇന്ത്യ സമ്പൂര്‍ണ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷമാണ്.
അന്നുമുതല്‍ ഇന്നുവരെ ഇന്ത്യയുടെ ഭരണഘടനയാണ് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ത്തിപിടിച്ചിരുന്നത്.എന്നാല്‍ അടുത്തകാലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ ന്യൂനപക്ഷമടക്കമുള്ള മതേത്വരതത്തില്‍ വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങളിലും ആശങ്ക ഉണ്ടാകുന്ന കാര്യങ്ങളാണ്.ഭരണഘടനയിലൂടെ സംരക്ഷിക്കപ്പെട്ടിരുന്ന മതേത്വരത്തവും ജനാധിപത്യവും അതിന്റെ നിലനില്‍പിന് ഭീഷണിയുണ്ടാകുന്ന തരത്തിലാണ് ഈ സംഭവങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ അവസരത്തിലാണ് ഭരണഘടന നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുസ്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഇല്‍ സാഹിബിന്റെ അനുയായികളായ നാം ജാഗ്രത പുലര്‍ത്തി പ്രവര്‍ത്തികേണ്ടത്.ഗ്രീന്‍ സ്റ്റാര്‍ തളങ്കരയക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിയുമെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു.എം സ് അബൂബക്കര്‍,ലത്തീഫ് അഷ്റഫി,കെ എം അബ്ദുല്‍ അസീസ്, റസാഖ് എന്‍.എ, ഷംസുദ്ധീന്‍ ഇ, ബിയു അബ്ദുല്ല, ഷരീഫ്, എംഎച്ച് അബ്ദുല്‍ ഖാദര്‍, ഹമീദ് വക്കീല്‍, സലീം ത്രീസ്റ്റാര്‍, സിദ്ധീഖ് പെന്‍സി, അമാനുള്ള അങ്കാര്‍, മുഹമ്മദ് ഹാജി, നാസിര്‍ പട്ടേല്‍,നിസാര്‍, ഹനീഫ് ദീനാര്‍, ഇസ്മാഇല്‍ കുളത്തുങ്കര, റിനാസ് മാസ്റ്റര്‍, ഫര്‍സീന്‍ എം.എസ്, ഉസ്മാന്‍, സിനാന്‍ ചാക്ക്, മുഹാസ് അഹമ്മദ്, സയ്യിദ് തങ്ങള്‍, കലന്തര്‍ ഷാ പട്ടേല്‍, ജിഷാന്‍, റഹ്മാന്‍ സംബന്ധിച്ചു.

Post a Comment
0 Comments