കാസർകോട്: രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുന്നു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 26, ന് രാവിലെ എട്ടു മണിക്ക് നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും ദേശീയപതാക ഉയര്‍ത്തി പരേഡില്‍ സല്യൂട്ട് സ്വീകരിക്കും.പരേഡില്‍ വിവിധ പോലീസ് യൂണിറ്റുകളും, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, വനം, മോട്ടോര്‍ വാഹന വകുപ്പ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ തുടങ്ങിയവയുടെ പ്ലറ്റൂണുകളും അണിനിരക്കും.
സ്വാതന്ത്ര്യസമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ മുതലായവര്‍ പരിപാടികളില്‍ സംബന്ധിച്ച് റിപ്പബ്ലിക്ദിനാഘോഷം വിജയപ്രദമാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments