Type Here to Get Search Results !

Bottom Ad

റെനി മ്യുലൻസ്റ്റീൻ‌ ബ്ലാസ്റ്റേഴ്‌സ് വിട്ടു


കൊച്ചി:(www.evisionnews.co) കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യുലൻസ്റ്റീൻ‌ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണു രാജിക്കു കാരണമെന്നാണു വിശദീകരണം. 2017 ജൂലൈ 14നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല മ്യൂലൻസ്റ്റീൻ ഏറ്റെടുത്തത്.നിലവിലെ സീസണിൽ‌ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർ‌ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി കൂടിയാണു പരിശീലകന്റെ പിന്മാറ്റം. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad