തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ക്ക് വ്യത്യസ്ത നിറംനല്‍കുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കാര്‍ഡുകള്‍ക്ക് വ്യത്യസ്ഥമായ നിറം നല്‍കി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
വ്യത്യസ്ത നിറത്തിലെ കാര്‍ഡുകള്‍ക്ക് പകരം ഒരേനിറത്തിലുള്ള കാര്‍ഡുകള്‍ നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് അടയാളപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കിയപ്പോഴായിരുന്നു എ.പി.എല്‍, ബി.പി.എല്‍ കാര്‍ഡുകളിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ഥ നിറങ്ങള്‍ നല്‍കിയത്. നിലവില്‍ അന്ത്യോദയ, മുന്‍ഗണന, മുന്‍ഗണനേതര, സബ്‌സിഡി വിഭാഗക്കാര്‍ക്കായി മഞ്ഞ, പിങ്ക്, വെള്ള, നീല നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുകളാണുള്ളത്.
Post a Comment
0 Comments