പൈക്ക: (www.evisionnews.co)മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തിൽ ബദിയഡുക്കയിൽ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റേയും സ്നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തിൽ ചെർക്കളയിൽ നടക്കുന്ന യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റേയും പ്രചരണാർഥം എം.എസ്.എഫ് പൈക്ക ശാഖ സൈക്കിൾ റാലി സംഘടിപ്പിച്ചു.എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് ജന.സെക്രട്ടറി മുർഷിദ് മുഹമ്മദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
യൂത്ത് ലീഗ് നേതാക്കളായ ബി. കെ ബഷീർ, അഷ്റഫ് കെ.ഇ, സിദ്ധീഖ് ബാലടുക്ക, എം.എസ്.എഫ് ശാഖ പ്രസിഡന്റ് ഹാഷിഫ് കെ, ജന.സെക്രട്ടറി മുബഷിർ അർഫാത്ത് ബി.എ സംബന്ധിച്ചു.
Post a Comment
0 Comments