Type Here to Get Search Results !

Bottom Ad

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സി പി എം നേതാവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

കണ്ണൂര്‍:(www.evisionnews.co) ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ പ്രേമനെതിരെ പാര്‍ട്ടി നടപടി.പ്രേമനെ പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ആര്‍എസ്‌എസിന്റെ പോഷകസംഘടനയായ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാണ് നടപടി. ഇന്ന് ചേര്‍ന്ന പാനൂര്‍ ഏരിയാ കമ്മറ്റി യോഗമാണ് നടപടി കൈക്കൊണ്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രേമനില്‍ നിന്ന് വിശദീകരണം തേടുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

ജനുവരി നാലിനാണ് പ്രേമന്‍ ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്‌എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്കൂളില്‍ നടന്ന പരിപാടിയിലാണ് കെകെ പ്രേമന്‍ പങ്കെടുത്തത്. എന്നാല്‍ പാര്‍ട്ടി അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വിശദീകരണം തേടുമെന്നും ഏരിയാ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള വ്യക്തമാക്കിയിരുന്നു.

പാനൂരില്‍ ആര്‍എസ്‌എസ്-സിപിഐഎം സംഘര്‍ഷം തുടരുന്നതിനിടെയാണ് സിപിഐഎം നേതാവ് ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ ആര്‍എസ്‌എസ് ആണെന്ന് ആരോപിക്കുന്നതിനിടയില്‍ ലോക്കല്‍ സെക്രട്ടറി തന്നെ പരിപാടിയില്‍ പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് കെകെ പ്രേമന്‍ നല്‍കിയ വിശദീകരണം.

2013 ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ സിപിഐഎമ്മും ബിജെപിയും ഒരുമിച്ച്‌ നിന്നതിന് അന്ന് പഞ്ചായത്ത് മെമ്ബറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെകെ പ്രേമനെ സിപിഐഎം ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്ത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad