ആദി എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍.
'ചെറുപ്പം മുതലെ നമ്മള്‍ തമ്മില്‍ വലിയൊരു സ്നേഹബന്ധമുണ്ട്. ഏഴ് വയസ്സുള്ളപ്പോള്‍ സ്കൂളില്‍ പഠിക്കുമ്ബോഴാണ് നമ്മള്‍ അടുത്ത കൂട്ടുകാരാകുന്നത്. നീ എന്റെ കുഞ്ഞ് അനുജനാണ്. നിന്റെ വളര്‍ച്ചയുടെ ഓരോ ചുവടും ഞാന്‍ ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. നിന്റെ മാതാപിതാക്കളും അനിയത്തിയും സിനിമാപ്രവേശനത്തില്‍ ആകാംക്ഷയോടെ ഇരിക്കുകയായിരിക്കും എന്ന് അറിയാം. പക്ഷേ, അവര്‍ക്ക് പേടിക്കാനൊന്നുമില്ല കാരണം എനിക്ക് ഉറപ്പായിരുന്നു നീ ജനിച്ചത് തന്നെ സൂപ്പര്‍സ്റ്റാര്‍ ആകാനാണെന്ന്'.
എന്ന് ചാലു ചേട്ട.' ദുല്‍ഖര്‍ എഫ് ബി പോസ്റ്റിൽ പറയുന്നു
Post a Comment
0 Comments