Type Here to Get Search Results !

Bottom Ad

പോലീസാകാന്‍ ഇനി പ്ലസ്ടു വേണം: ശമ്പളവും കൂടും


തിരുവനന്തപുരം (www.evisionnews.co): സായുധ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാരെ സ്മാര്‍ട്ടാക്കാന്‍ വിദ്യാഭ്യാസ യോഗ്യതയും ഉയരവും പി.എസ്.സി കൂട്ടി. പുതുക്കിയ യോഗ്യത പ്രകാരമുള്ള നിയമന നടപടി ഉടനെ തുടങ്ങും. യോഗ്യത പത്താം ക്ലാസില്‍ നിന്ന് പ്ലസ്ടു ആക്കിയതോടെ അടുത്ത ശമ്പള പരിഷ്‌കരണത്തില്‍ സ്‌കെയിലും ഉയരും. 

നിലവില്‍ 22,200- 48,000 രൂപയാണ് സ്‌കെയില്‍. 2018ല്‍ ലിസ്റ്റില്‍ നിന്ന് ആറായിരത്തിലേറെ പുരുഷന്മാര്‍ക്കും ആയിരത്തോളം വനിതകള്‍ക്കും നിയമന സാധ്യതയുണ്ടാകും. ആഭ്യന്തരവകുപ്പിന്റെ ആവശ്യപ്രകാരമാണ് യോഗ്യതയും ശാരീരിക അളവും വര്‍ധിപ്പിച്ചത്. സേനാംഗങ്ങളെ കൂടുതല്‍ കരുത്തരാക്കാന്‍ വേണ്ടിയാണിത്. പുരുഷ അപേക്ഷകരുടെ ഉയരം 167 സെന്റിമീറ്ററില്‍ നിന്ന് 168 ആക്കി. നെഞ്ചളവ് 81 സെന്റിമീറ്റര്‍. വികസിപ്പിക്കുമ്‌ബോള്‍ 86. വനിതകളുടെ പൊക്കം 152 സെന്റിമീറ്ററില്‍നിന്ന് 157 ആക്കി. 

പട്ടികജാതി/ വര്‍ഗ വനിതകള്‍ക്ക് ഉയരം 150 സെന്റിമീറ്റര്‍ മതി. പട്ടികജാതി/വര്‍ഗ പുരുഷന്മാരുടെ ഉയരം 159 സെന്റിമീറ്ററില്‍നിന്ന് 160 ആക്കി. നെഞ്ചളവ് 76 വികസിപ്പിക്കുമ്പോള്‍ 81. പുതിയ യോഗ്യതകള്‍ പ്രകാരം ഇപ്പോള്‍ വിജ്ഞാപനം പുറത്തുവന്നിരിക്കുന്ന വനിതാ ബറ്റാലിയന്‍ പരീക്ഷയ്ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad