Type Here to Get Search Results !

Bottom Ad

പോലീസിലെ സ്ഥലംമാറ്റം: ശുപാര്‍ശയുമായെത്തിയ സഖാക്കള്‍ക്ക് ചുട്ടമറുപടിയുമായി പിണറായി


കൊല്ലം (www.evisionnews.co): പോലീസിലെ സ്ഥലംമാറ്റം, നിയമന കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുതെന്നു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലാ സമ്മേളനത്തിലാണ് സഖാക്കളുടെ ഭാഗത്തു നിന്നുള്ള ഇപടപെടലുകള്‍ ഇനി വേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെ ശുപാര്‍ശയുമായി വരുന്നു. ഈ പ്രവണത നടക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു കാര്യമായി വളരാന്‍ കഴിയുന്നില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഭാഗീയത നീക്കാന്‍ കഴിഞ്ഞെങ്കിലും അതില്‍ നിന്നു മുക്തരാവാന്‍ കഴിയാത്ത സഖാക്കള്‍ പാര്‍ട്ടിക്കു ജില്ലയിലുണ്ടെന്നും വിമര്‍ശനമുണ്ട്. ബിജെപി പ്രതിരോധിക്കുന്നതിനു കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. ആദ്യ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ചടയമംഗലം, കടയ്ക്കല്‍ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് യച്ചൂരിയെ പിന്തുണച്ചു സംസാരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad