Type Here to Get Search Results !

Bottom Ad

'ഇരയെ വീണ്ടും ആക്രമിക്കുന്നു': ദിലീപിനെതിരെ പോലീസ്


കൊച്ചി (www.evisionnews.co): നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. ഇരയെ ദിലീപ് വീണ്ടും ആക്രമിക്കുന്നു. ദിലീപിന്റെ ഹര്‍ജിക്കുപിന്നില്‍ നടി വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ദിലീപ് അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

അതിനാല്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജ്ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad