തിരുവനന്തപുരം:(www.evisionnews.co) ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
ശ്രീജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേയും തുടര്‍ന്ന് നടപടി സ്വീകരിക്കുന്നതിനെതിരേയും കുറ്റാരോപിതര്‍ കോടതിയില്‍ നിന്ന് സ്റ്റേയും നേടിയിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തി വരുന്ന സമരം 770 ദിവസം പിന്നിട്ട സാഹചര്യത്തില്‍ വലിയ ജനപിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പോലീസിനെ പ്രതികൂട്ടിലാക്കി കോടതിയെ സമീപിച്ചിരിക്കുന്നത്
Post a Comment
0 Comments