വിദ്യാനഗര്‍ (www.evisionnews.co): കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് പിടികൂടി. കഞ്ചാവ് വില്‍പനക്കാരായ രണ്ടംഗ സംഘം പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ചട്ടഞ്ചാലിലാണ് സംഭവം. കഞ്ചാവ് വില്‍പന നടത്തുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചട്ടഞ്ചാലിലെത്തുകയും കഞ്ചാവ് ഇടപാട് നടത്തുകയായിരുന്ന സംഘത്തെ പിടികൂടാന്‍ ശ്രമിക്കുകയുമായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞെങ്കിലും വില്‍പനക്കാരായ രണ്ടുപേര്‍ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ യുവാവിന്റെ കൈവശം രണ്ടുഗ്രാം കഞ്ചാവ് മാത്രമാണ് ഉണ്ടായിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവാവിന്റെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. രക്ഷപ്പെട്ടവരുടെ കൈവശമാണ് കൂടുതല്‍ കഞ്ചാവുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചട്ടഞ്ചാല്‍ ടൗണില്‍ കഞ്ചാവ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായുള്ള ആക്ഷേപം നേരത്തെ നിലനിന്നിരുന്നു.
Post a Comment
0 Comments