വൈറസ് ബാധിച്ച അറുപതോളം ഗെയിം ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ഈ ആപ്ലിക്കേഷനെ പോണോഗ്രാഫിക് മാല്‍വെയര്‍ പിടികൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോയിന്റ് സോഫ്റ്റ് വെയര്‍ ടെക്ക്നോളജീസ് ആണ് 'അഡല്‍ട്ട് സൈ്വന്‍' എന്ന് വിളിപ്പേരുള്ള വൈറസിനെ കണ്ടെത്തിയത്.
ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ പരസ്യങ്ങളുടെ സ്ഥാനത്ത് അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ വ്യാജ സുരക്ഷാ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവ ചെയ്യുക. വിവരം അറിഞ്ഞയുടന്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത് കൂടാതെ ഡെവലപ്പര്‍മാരെ നിഷ്‌ക്രിയമാക്കുകയും ചെയ്തു. ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കര്‍ശനമുന്നറിയിപ്പുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.
സംഭവം ആന്‍ഡ്രോയിഡ് സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ഉപകരണങ്ങള്‍ സുരക്ഷിതമാണെന്നും ഗൂഗിള്‍ പറഞ്ഞു. 30,000 മുതല്‍ 70,000 ഡൗണ്‍ലോഡുകളാണ് വൈറസ് ബാധയുള്ള ആപ്ലിക്കേഷനുകള്‍ക്കുള്ളത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ചും ഉപയോക്താക്കളെ ഭയപ്പെടുത്തിയും ആണ് വൈറസ് ഉപകരണങ്ങളിലേക്ക് കടക്കുന്നത്.
Post a Comment
0 Comments