Type Here to Get Search Results !

Bottom Ad

ഓഖി ദുരന്തം: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി


തിരുവനന്തപുരം:  ഓഖി ദുരന്തത്തില്‍ പെട്ട് മരണം സ്ഥിരീകരിച്ച 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സഹായധനം കൈമാറിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നം രണ്ട് ലക്ഷം രൂപ വീതവും കുടുംബങ്ങള്‍ക്ക് നല്‍കി. കാണാതായവര്‍ക്കുള്ള സഹായം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസം പൂര്‍ണമായും ഉറപ്പാക്കും. ദുരന്തം ആവര്‍ത്തിക്കാതിരുക്കാന്‍ മുന്‍കരുതല്‍ ഉണ്ടാകും. കടലിലേക്കിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനണ്ടാക്കും; മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. 25 കുടുബങ്ങളില്‍ നിന്നായി 102 പേര്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad