പാട്‌ന : സുപ്രീംകോടതി വിലക്ക് നീക്കിയെങ്കിലും സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവത്' നെതിരായ കര്‍ണിസേനയുടെ ആക്രമണം തുടരുന്നു. ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. നാല് സംസ്ഥാനങ്ങളിലെ വിലക്ക് സുപ്രീംകോടതി നിക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്ററാണ് കര്‍ണി സേന അടിച്ചുതകര്‍ത്തത്. ഈ മാസം 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്
ബീഹാറില്‍ മുസഫര്‍പൂരിനു പുറമേ മറ്റിടങ്ങളിലും കര്‍ണിസേന പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. തിയേറ്ററുകള്‍ 'പത്മാവത്' പ്രദര്‍ശിപ്പിച്ചാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് രജ്പുത് സംഘടനാ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണങ്ങള്‍ തുടരുന്നത്
പാട്‌നയിലെ തിയേറ്റര്‍ ഒഴികെ മറ്റെല്ലാ തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ്. അതേസമയം, വിലക്ക് നീക്കിയ സുപ്രീംകോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹരിയാന, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments