മുംബൈ: (www.evisionnews.co)വളരെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് 'പത്മാവത്' എന്ന സഞ്ജയ് ബന്‍സാലി ചിത്രം വ്യാഴാഴ്ച തിയേറ്ററുകലില്‍ എത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ബോളിവുഡ് ചിത്രം പത്മാവത് ഫേസ്ബുക്ക് ലൈവിലും എത്തി. തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവരുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവവത്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ദീപിക പദുകോണ്‍ നായികയായി വേഷമിടുന്ന ചിത്രം ആദ്യ ദിനം തന്നെ ഫെയ്സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.
Post a Comment
0 Comments