സഞ്ജയ് ലീല ബന്‍സാരി ചിത്രം പത്മാവദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോൾ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. 30 സെക്കന്റ് നീളമുള്ള ഡയലോഗ് പ്രമോ ഷോയില്‍ റാണി പത്മാവതിയായി എത്തുന്ന ദീപിക പദുക്കോണും, പത്മാവതിയുടെ ഭര്‍ത്താവായ അലാവുദ്ദീന്‍ ഖില്‍ജിയായി എത്തുന്ന ഷാഹിദ് കപൂറുമാണുള്ളത്.
ഇരുവരും തമ്മില്‍ കാട്ടില്‍ വെച്ച് ഏറ്റുമുട്ടുന്ന ഒരു രംഗമാണ് ടീസറില്‍ ആദ്യമുള്ളത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ എത്തിയിരിക്കുന്ന ടീസര്‍ ഏറെ സന്തോഷം നല്‍കുന്നതായിരിക്കും. 160 കോടി രൂപ മുതല്‍മുടക്കിലൊരുങ്ങിയ ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളുയരുമ്ബോഴും സുപ്രീം കോടതി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെ വീണ്ടും ചിത്രത്തിന് നേരെ പ്രതിഷേധം ഉയരുകയാണ്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Post a Comment
0 Comments