ന്യൂഡല്‍ഹി (www.evisionnews.co): പാസ്‌പോര്‍ട്ട് ഇനി മുതല്‍ തിരിച്ചറിയില്‍ രേഖയല്ലെന്ന് കേന്ദ്ര തീരുമാനം. പാസ്‌പോര്‍ട്ടിലെ അവസാന പേജ് യാത്രാ വിവരമായി സ്വീകരിക്കില്ലെന്നും തീരുമാനമുണ്ട്. ഒപ്പം പാസ്‌പോര്‍ട്ടിലെ മുഴുവന്‍ സംവിധാനവും തിരുത്തും. എമിഗ്രേഷന്‍ ചെക്ക് ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഓറഞ്ച് ജാക്കറ്റോട് കൂടിയ പാസ്‌പോര്‍ട്ട് നല്‍കും. ഇത് ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് പഴയത് പോലെ നീലനിറമുള്ള പാസ്‌പോര്‍ട്ട് നല്‍കും.
ഒരു രേഖയായി അവസാന പേജ് പ്രിന്റ് ഔട്ട് എടുക്കുന്ന സംവിധാനം എടുത്തുകളയും. അവസാന പേജില്‍ വ്യക്തിയുടെ വിലാസവും അച്ഛന്റേയും പങ്കാളിയുടേയും പേരും ഉണ്ടാവും. ആഭ്യന്തര വകുപ്പിലേയും വനിതാ ശിശുക്ഷേമ വകുപ്പിലേയും ഉദ്യോഗസ്ഥരടങ്ങിയ പാനലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. അച്ഛന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണോ എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിംഗിള്‍ പാരന്റ് സി്‌ന്റെ മക്കളുടെയും ദത്തെടുക്കപ്പെട്ടവരുടെയും വിവരങ്ങള്‍ ഏതു രീതിയില്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
Post a Comment
0 Comments