അബുദാബി : കഞ്ചാവ് വില്‍പ്പനയ്ക്കിടെ അറസ്റ്റിലായ കാസർകോട് ഗവ: കോളേജ് എസ് എഫ് ഐ നേതാവിനെതിരെ ശരിയായ അന്വേഷണം വേണമെന്ന് കാസർകോട് ഗവ: കോളേജ് എം.എസ്.എഫ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജി.സി.സി കമ്മിറ്റി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കോളേജ് അച്ചടക്ക സമിതി അടിയന്തരമായി യോഗം ചേര്‍ന്ന് കേസിലകപ്പെട്ട വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു പോലുള്ള ലഹരിയുടെ മറവില്‍ കോളേജിലെത്തിയ വിദ്യാര്‍ത്ഥി സംഘം എം എസ് എഫ് വിദ്യാര്‍ത്ഥികളെ അക്രമിച്ച കേസുകളിലടക്കം സമഗ്ര അന്വേഷണം വേണം. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നയത്തില്‍ നിന്ന് എസ് എഫ് ഐ യുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പിന്‍മാറണം. എസ് എഫ് ഐ കലാലയങ്ങളെ ലഹരിയുടെ താവളങ്ങളാക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റവാളികളെ ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിന് മുമ്പ് മദ്യപിച്ച് ക്യാമ്പസിലെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ മാതൃകാ പരമായി ശിക്ഷിക്കാത്തത് ക്യാമ്പസിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഇത്തരം തെറ്റുകള്‍ പെരുകാന്‍ കാരണമാകുന്നുവെന്ന് കൂട്ടായ്മ ചൂണ്ടികാട്ടി. കേസുകള്‍ നടത്താനും മറ്റുമായി വലിയ തോതില്‍ പണം ചെലവഴിക്കുന്ന എസ് എഫ് ഐയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷണ വിധേയമാക്കണമെന്നും കൂടുതല്‍ എസ് എഫ് ഐ നേതാക്കള്‍ക്ക് ഇത്തരം മാഫിയകളുമായി ബന്ധമുണ്ടോയെന്ന് കാര്യക്ഷമമായി അന്വേഷിക്കണമെന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. കലാലയങ്ങളില്‍ ലഹരി എത്തിക്കാന്‍ കൂട്ടു നില്‍ക്കുന്ന എസ് എഫ് ഐ കോളേജ് യൂണിറ്റ് കമ്മിറ്റി പിരിച്ച് വിട്ട് വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്ന് എം എസ് എഫ് ഗവ: കോളേജ് ഒ എസ് എ ജി സി സി കമ്മിറ്റി പ്രസിഡന്‍റ് ഹനീഫ് മാങ്ങാട്, ജന:സെക്രട്ടറി മുഹമ്മദ് പള്ളിപ്പുഴ, ട്രഷര്‍ മുഹമ്മദ് കുഞ്ഞി മാസ്തിക്കുണ്ട് എന്നിവര്‍ സംയുക്തമായി ഇറക്കിയ വാര്‍ത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കഞ്ചാവ് കടത്ത് കേസിൽ ശരിയായ അന്വേഷണം വേണം:ഒ എസ് എ ജി സി സി കമ്മിറ്റി
17:28:00
0

Post a Comment
0 Comments