തിരുവനന്തപുരം:(www.evisionnews.co) സഹോദരന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റിനു മുന്നില്‍ 765 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി പ്രമുഖര്‍ രംഗത്ത്. നിവിന്‍ പോളി, ടോവിനെ ഉള്‍പ്പെടെ യുള്ള ശ്രീജിത്തിനെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ നടി പ്രിയങ്കയും ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ശ്രീജിത്തിനെ കാണാന്‍ സമരപ്പന്തലില്‍ എത്തി സമരത്തില്‍ പങ്കുചേര്‍ന്നാണ് പ്രിയങ്ക തന്റെ പിന്തുണ അറിയിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന് നീതി ലഭിക്കാനായി നേരിട്ടും അല്ലാതേയും നിരവധി പ്പേര്‍ രംഗത്തെത്തുന്നുണ്ട്.
Post a Comment
0 Comments