മസ്‌കത്ത് : ഒമാന്‍ കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കേല്‍ 4.5 തീവ്രത രേഖപ്പെടുത്തിയതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒമാന്‍ സമയം 1.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. കഴിഞ്ഞ മാസവും ഒമാന്‍ കടില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ദുകമില്‍ നിന്ന് 320 കിലോമീറ്റര്‍ മാറി 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
Post a Comment
0 Comments