കാസര്‍കോട് (www.evisionnews.co): വേക്കപ്പ് ചെയര്‍മാന്‍ ടി.എ മുഹമ്മദ് തൈവളപ്പിന്റെ ഭാര്യ അനീസ തൈവളപ്പ് (43) അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മുഹമ്മദ് ചെമ്മനാടിന്റെയും എരിയാലിലെ ആയിഷയുടെയും മകളാണ്. മക്കള്‍: ആയിഷത്ത് മുബീന, സൈനുല്‍ ആബിദ് (റിയാദ്), അബ്ദുല്‍ ഫഹദ്, ഫാത്തിമത്ത് സുഹ്‌റ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സൈനുദ്ദീന്‍ എക മരുമകനാണ്. സഹോദരങ്ങള്‍: മുസ്തഫ (സൗദി), റഹിം, ലത്തീഫ്, അച്ചു, ഹാരിസ് (ദുബൈ), സുഹ്‌റ.
Post a Comment
0 Comments