തിരുവനന്തപുരം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ സമരത്തിലേയ്ക്ക്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാത്തതിനെ തുടര്‍ന്നാണ്, ശക്തമായ പ്രതിഷേധത്തിന് നഴ്സുമാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ എല്ളാ സ്വകാര്യ ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തില്‍ ഒഴികെയുള്ള നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.154 ദിവസമായി കെവിഎം ആശുപത്രിയില്‍ നഴ്സുമാരുടെ സമരം തുടരുകയാണ്. 110 നഴ്സുമാരാണ് കെവിഎമ്മിലെ സമരത്തില്‍ പങ്കെടുക്കുന്നത്. മിനിമം വേതനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കെവിഎം ആശുപത്രിയില്‍ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. നഴ്സുമാര്‍ക്ക് 7,000 രൂപയാണ് ആശുപ ത്രിയില്‍ നല്‍കുന്ന മിനിമം ശമ്ബളം. ഇതിനു പുറമെ ആശുപത്രിയില്‍ 12 മണിക്കൂര്‍ നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.
Post a Comment
0 Comments