Type Here to Get Search Results !

Bottom Ad

ചെ​റു​കി​ട ഖ​ന​ന​ത്തി​ന് ഇ​നി ക​ള​ക്ട​റു​ടെ എ​ന്‍​ഒ​സി വേ​ണ്ട; ഭേ​ദ​ഗ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍


തി​രു​വ​ന​ന്ത​പു​രം: ചെ​റു​കി​ട ധാ​തു​ഖ​ന​ന​ത്തി​ന് ജി​ല്ലാ ക​ല​ക്ട​റു​ടെ എ​ന്‍​ഒ​സി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. കേ​ര​ള മൈ​ന​ര്‍ മി​ന​റ​ല്‍ ക​ണ്‍​സ​ഷ​ന്‍ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി​ക്കൊ​രു​ങ്ങു​ന്ന​ത്.

ചെ​റു​കി​ട ധാ​തു​ക്ക​ളാ​യ സാ​ധാ​ര​ണ ക​ളി​മ​ണ്ണി​ന്‍റെ​യും മ​ണ​ലി​ന്‍റെ​യും ഖ​ന​ന​ത്തി​ന് ജി​ല്ലാ​ത​ല വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം ക​ല​ക്ട​ര്‍ നി​രാ​ക്ഷേ​പ പ​ത്രം ന​ല്‍​കേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2006-ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം എ​ല്ലാ​ത​രം ചെ​റു​കി​ട ധാ​തു​ക്ക​ളു​ടെ​യും ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണ്. 

അ​ഞ്ച് ഹെ​ക്ട​റി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള​ള സ്ഥ​ല​ത്ത് ഖ​ന​നം ന​ട​ത്തു​ന്ന​തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ന​ല്‍​കു​ന്ന​ത് സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ര്‍​ണ​യ​സ​മി​തി​യും അ​ഞ്ച് ഹെ​ക്ട​റി​ല്‍ കു​റ​വ് വി​സ്തീ​ര്‍​ണ​മു​ള​ള സ്ഥ​ല​ത്തെ ഖ​ന​ന​ത്തി​ന് ജി​ല്ലാ​ത​ല​ത്തി​ല്‍ ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള​ള ജി​ല്ലാ​ത​ല പാ​രി​സ്ഥി​തി​കാ​ഘാ​ത നി​ര്‍​ണ​യ സ​മി​തി​യു​മാ​ണ്. പാ​രി​സ്ഥി​തി​കാ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​യ​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ സ​ങ്കീ​ര്‍​ണ​ത കു​റ​യ്ക്കു​ന്ന​തി​നാ​ണ് ജി​ല്ലാ ക​ല​ക്ട​റു​ടെ എ​ന്‍​ഒ​സി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​ഒ​ഴി​വാ​ക്കു​ന്ന​ത്.

ക​ളി​മ​ണ്ണി​ന്‍റെ ക്ഷാ​മം മൂ​ലം ഇ​ഷ്ടി​ക, ഓ​ട്, നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ട്. അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള ശ്ര​മ​ത്തി​ന്‍റെ​കൂ​ടി ഭാ​ഗ​മാ​യാ​ണ് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad