കോഴിക്കോട് (www.evisionnews.co): വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി എസ്ഐ കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പരീക്ഷ ഹാളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം റിപ്പേര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു ഹബീബുല്ലയുടെ ഭീഷണി.
നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയനാണ് മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുല്ലാഹ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന അറ്റന്റര്‍ തസ്തികയിലേക്കുള്ള പരീക്ഷ ഹാളിലാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പിന്‍വാതില്‍ നിയമനം നടക്കുന്നു എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് റിപ്പേര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ മെഡിക്കല്‍ കേളജ് എസ്ഐ ആയ ഹബീബുല്ലാഹ് ഭീഷണിപ്പെടുത്തിയത്. വാര്‍ത്ത റിപ്പേര്‍ട്ട് ചെയ്താല്‍ കേസ്സ് എടുക്കുമെന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന ക്യാമറാമാനെ തടയുകയായിരുന്നു.
താന്‍ എസ്ഐ ആണെന്നും നിങ്ങളെ കാണിച്ച് തരാം എന്നും പറഞ്ഞ് പീന്നീട് എസ്ഐയുടെ മൊബൈല്‍ ക്യാമറയില്‍ ക്യാമറാമാന്മാരുടെ ഫോട്ടാ എടുക്കുകയും ചെയ്തു. എസ്ഐയുടെ അതിക്രമം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്റെയും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെയും അസി. കമ്മീഷണര്‍ പ്രഥ്വിരാജിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments