Type Here to Get Search Results !

Bottom Ad

നടി ഭാവന വിവാഹിതയായി: സഫലമായത് ആറുവര്‍ഷത്തെ പ്രണയം


തിരുവമ്പാടി (www.evisionnews.co): ചലച്ചിത്ര നടി ഭാവന വിവാഹിതായായി. തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചു നടന്ന ചടങ്ങില്‍ കന്നഡ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തി. അടുത്ത ബന്ധുക്കളും മഞ്ജു വാര്യരടക്കമുള്ള സിനിമാമേഖലയിലെ ചില സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലുമാണ് നടക്കുക.

വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്‌സ്ആപ് സന്ദേശമയച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad